SEED News

ഓർമകൾ ഇടിച്ച്‌ 101 ചമ്മന്തികൾ

ആരോഗ്യത്തിന് ഗുണകരമായ മുത്തിൾ ചമ്മന്തി, കാരറ്റ് ചമ്മന്തി. മാന്പഴക്കാലം മണക്കും ഉണക്കമാങ്ങാ ചമ്മന്തി. തീർന്നില്ല, കൊപ്ര, കീഴാർനെല്ലി, ആപ്പിൾ പിന്നെ ഉണക്കപ്പഴം കൊണ്ടും ചമ്മന്തി. പാനൂർ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ സീഡ്‌ ക്ളബാണ്‌ 101 രുചിയുമായി ചമ്മന്തി ഫെസ്റ്റ്‌ സംഘടിപ്പിച്ചത്‌. 
    ചമ്മന്തി ഒരുക്കുന്നതിൽ അധ്യാപകരും വിദ്യാർഥികളും മത്സരിച്ചു. സ്കൂളിനടുത്തുള്ള കുഞ്ഞുപാത്തുമ്മ ചമ്മന്തി തൊട്ട്‌ നാവിൽ വെച്ച്‌ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
  പ്രിൻസിപ്പൽ എ.കെ.പ്രേമദാസൻ, പ്രഥമാധ്യാപകൻ സി.പി.സുധീന്ദ്രൻ, സീഡ് എക്സിക്യൂട്ടീവ്‌ ബിജിഷ ബാലകൃഷ്ണൻ, അധ്യാപകരായ പി.വി.ഗീത, കെ.അനിൽകുമാർ, രാജീവ് പാനുണ്ട, സി.വി.ജലീൽ, സീഡ്  കോ ഓർഡിനേറ്റർ ഡോ. പി.ദിലീപ് എന്നിവർ സംസാരിച്ചു.
   ചമ്മന്തി കൂട്ടി കപ്പ കഴിച്ച്‌ കാപ്പിയും കുടിച്ചാണ്‌ സന്ദർശകർ മടങ്ങിയത്‌.  സീഡംഗം സിദ്ധാർഥ്‌ വരച്ച ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. പലതരം ചമ്മന്തികളും ചേരുവകളും ഉണ്ടാക്കുന്നവിധം എഴുതി പ്രദർശിപ്പിച്ചിരുന്നു.  
  ഫെസ്റ്റിൽ സന്ദർശന പാസ്‌ ഏർപ്പെടുത്തിയതിലൂടെ ലഭിച്ച തുകകൊണ്ട്‌  കൂത്തുപറമ്പ് സ്നേഹനികേതനിലെ  അന്തേവാസികൾക്ക്   വലിയപെരുന്നാൾദിനത്തിൽ സീഡ് ക്ലബ്ബംഗങ്ങൾ പുതുവസ്ത്രം നൽകി.
    അധ്യാപകരായ ഷീജ, യു.കെ.സമർസെൻ, വി.കെ.ഷാജിത്ത്, സീഡ് ലീഡർ അർഷിന ഹാരിസ്, അംഗങ്ങളായ ശ്രിതുരാജ്, ആകാശ്, തേജുൽ എന്നിവർ നേതൃത്വം നൽകി

September 13
12:53 2018

Write a Comment

Related News