SEED News

മണ്ണുപരിശോധനയുമായി കുട്ടികൾ

തൊടുപുഴ: സോയിൽ ഹെൽത്ത് കാർഡുകൾ നിർമ്മിക്കാൻ മണ്ണു പരിശോധനയുമായി തൊടുപുഴ ഗവ. വി.എച്ച്.എസ്.എസ്സിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ. തൊടുപുഴ കൃഷിഭവന്റെ സഹായത്തോടെയാണ് മണ്ണുപരിശോധന നടത്തിയത്. മുതലക്കോടത്തെ 10, 11, 12 വാർഡുകളിലെ മണ്ണാണ് കുട്ടികൾ പരിശോധിച്ചത്. ഒരോ പ്രദേശത്തേയും മണ്ണിൽ ഏതെല്ലാം മൂലകങ്ങൾ അടങ്ങിയിട്ടുണ്ടെന്നും, അതിനാ നുപാതികമായി വളപ്രയോഗം നടത്തുവാനും കർഷകർക്ക് സോയിൽ ഹെൽത്ത് കാർഡിലൂടെ മനസിലാക്കുവാൻ സാധിക്കും. അധ്യാപിക സംഗീത നെയ്ജ നായർ, ദീപ ആൻ, ഹാരിസ് എന്നിവർ സർവ്വേയ്ക്ക് നേതൃത്വം നൽകി.

September 13
12:53 2018

Write a Comment

Related News