SEED News

തുരുത്തിപ്പറമ്പിനെ മാലിന്യമുക്തമാക്കാൻ സീഡ് ക്ലബ്


ആളൂർ : ആർ. എം എച്ച് എസിലെ സീഡ്,എൻ . എസ് .എസ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ പ്രളയക്കെടുതി അനുഭവിച്ച ആളൂർ പഞ്ചായത്തിലെ തുരുത്തി പറമ്പ് മാലിന്യമുക്തമാക്കി .പ്രദേശത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു . ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി ഇവ സംസ്കരിക്കുന്നതിനായി മാതൃഭൂമിക്ക് കൈമാറും .സീഡ് കോർഡിനേറ്റർമാരായ പി. ആർ .പ്രശാന്ത് ,ജാക്സൺ വാഴപ്പള്ളി , അദ്ധ്യാപിക കെ .രേഖ എന്നിവർ നേതൃത്വം നൽകി .സീഡ് അംഗങ്ങളായ തസ് വിം ഷകീർ , എൻ . എസ് അശ്വിൻ എന്നിവരുടെ നേതൃത്വത്തിലാണ് വീടുകളിൽ നിന്ന് പ്ലാസ്റ്റിക് ശേഖരിച്ചത് 
ചിത്രം : ആളൂർ ആർ .എം എച്ച് . എസ് ലെ സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ശേഖരിക്കുന്നു 

September 13
12:53 2018

Write a Comment

Related News