SEED News

ജൈവ കാര്ഷികോത്പന്ന വിപണന കേന്ദ്രം -ഉദ്‌ഘാടനം



മൊഗ്രാൽ പുത്തൂർ : മൊഗ്രാൽ പുത്തൂർ സീഡ് -പൗൾട്രി ക്ലബ് -എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കുട്ടികൾ നടത്തുന്ന ജൈവ കാര്ഷികോത്പന്ന വിപണന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. കേരള ഗവർമെന്റ് കാർഷിക കൃഷി ക്ഷേമ വകുപ്പ് നടപ്പാക്കിയ ഓണത്തിനൊരു മുറം പച്ചക്കറി -പദ്ധതിയുടെ ഭാഗമായി നൽകിയ വിത്തുകൾ കൊണ്ട് ഉണ്ടാക്കിയ പച്ചക്കറികളും സീഡ് അംഗങ്ങളുടെ അടുക്കളത്തോട്ടത്തിൽ നിന്നും സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ നിന്നും വിളവെടുത്ത കാർഷിക ഉത്പന്നങ്ങളും  സ്കൂൾ പൗൾട്രി ക്ലബ് അംഗങ്ങളുടെ വീട്ടിൽ ഉത്പ്പാദിപ്പിക്കപ്പെട്ട നാടൻ കോഴിമുട്ടകളും ആഴ്ചയിൽ ഒരു ദിവസം വില്പന നടത്തുന്നതിനുള്ള സ്ഥിരം സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. 
സീനിയർ അസിസ്റ്റന്റ് അബ്ദുൽ ഹമീദിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്‌ഘാടന ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ അരവിന്ദ ആദ്യവില്പന നടത്തി ഉദ്‌ഘാടനം ചെയ്തു. പ്രമീള വി വി, പ്രസന്ന കുമാരി, ജി  കെ  ഭട്ട്, സതി കെ, രാധിക തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ ടി വി ജനാർദ്ദനൻ സ്വാഗതവും സീഡ് കോർഡിനേറ്റർ എം എൻ രാഘവ നന്ദിയും പറഞ്ഞു.

September 15
12:53 2018

Write a Comment

Related News