SEED News

വയനാടിനൊരു കൈത്താങ്ങുമായി കുട്ടികൾ

കോഴിക്കോട്: അരിക്കുളം കെ.പി.എം.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വയനാട്ടിലെ പടിഞ്ഞാറത്തറ പഞ്ചായത്തിലെ മുഴുവൻ കുട്ടികൾക്കും പതിനായിരത്തോളം നോട്ടുപുസ്തകങ്ങളും പഠനോപകരണങ്ങളും നൽകി. സ്കൂളിൾനിന്ന് വിവിധ സ്ഥലങ്ങളിലേക്ക് സാധനം കൈമാറാനുള്ള യാത്ര അരിക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. രാധ ഫ്ളാഗ് ഓഫ് ചെയ്തു. പി.ടി.എ. പ്രസിഡന്റ് ജെ.എൻ. പ്രേംഭാസിൻ അധ്യക്ഷനായി.

പടിഞ്ഞാറത്തറ ഗവ. ഹയർ സെക്കൻഡറിയിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹണി അലക്സാണ്ടർ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡന്റ് കെ.എം. രാഘവൻ അധ്യക്ഷതനായി. പ്രിൻസിപ്പൽ പി. ബിജുകുമാർ, സി.പി. അജിത് കുമാർ, അസീസ്, വി.സി. ഷാജി, സി.എം. ഷിജു, ടെസി തോമസ് തുടങ്ങിയവർ സംസാരിച്ചു.

September 15
12:53 2018

Write a Comment

Related News