SEED News

കുട്ടനാടിന് കൈത്താങ്ങുമായി വൈക്കിലശ്ശേരി യു.പി. സ്‌കൂൾ

വടകര: വെള്ളപ്പൊക്കംകാരണം ദുരിതം നേരിടുന്ന കുട്ടനാട് നിവാസികളെ സഹായിക്കാൻ മാതൃഭൂമി ആവിഷ്‌കരിച്ച കുട്ടനാടിന് ഒരു കൈത്താങ്ങ് പദ്ധതിയിലേക്ക് വൈക്കിലശ്ശേരി യു.പി. സ്‌കൂൾ കുട്ടികളുടെ സഹായവും. മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും ജെ.ആർ.സി.യുടെയും നേതൃത്വത്തിലാണ് സഹായം സ്വരൂപിച്ചത്.

മുന്നൂറോളം നോട്ട്ബുക്കുകളും ഒരു ചാക്ക് അരിയും വിദ്യാർഥികൾ സ്വരൂപിച്ച് മാതൃഭൂമിയെ ഏൽപ്പിച്ചു. സഹായം അഭ്യർഥിച്ചുകൊണ്ട് വിദ്യാർഥികൾ സമീപത്തെ വീടുകൾ കയറിയിറങ്ങുകയും ചെയ്തു. സീഡ് അംഗങ്ങളായ ഹരിനന്ദ, ദേവക്, അമൽ, ജെ.ആർ.സി. കോ-ഓർഡിനേറ്റർ ബിന്ദു, മിനി അനൂപ് എന്നിവർ നേതൃത്വം നൽകി. സാധനങ്ങൾ സ്‌കൂൾ പ്രധാനാധ്യാപിക മോളി സുഷമ മാതൃഭൂമി പ്രതിനിധി ജിതേഷിന് കൈമാറി,. പി. രാജീവൻ, അനൂപ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

September 15
12:53 2018

Write a Comment

Related News