SEED News

മുറ്റത്തൊരു തേൻവരിക്ക' പദ്ധതി നടപ്പിലാക്കി സീഡ് കൂട്ടുകാർ

പേരാമ്പ്ര: വാല്യക്കോട് എ.യു.പി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ 'മുറ്റത്തൊരു തേൻവരിക്ക' പദ്ധതി നടപ്പിലാക്കി. സ്കൂൾ വിദ്യാർത്ഥികൾക്ക് വിവിധയിനം പ്ലാവിൻ തൈകൾ വിതരണം നടത്തി. സ്കൂൾ മാനേജർ ശ്രീ. കെ.സി.ബാലകഷ്ണൻ വിദ്യാർത്ഥിയും സീഡ് അംഗവുമായ ഹാദിബിൻ ഷമീറിന് പ്ലാവിൻ തൈ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. നല്ലയിനം പ്ലാവിൻതൈകൾ നാട്ടിൽ നിന്നും ശേഖരിച്ച് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വിതരണം നടത്തി പദ്ധതിയിലെ അംഗങ്ങളാക്കി. സ്കൂൾ പരിസരത്തും തൈകൾ നട്ടു. ചക്കയുടെ വിവിധ ഉല്പന്നങ്ങൾ സ്കൂൾ അധ്യാപികയും സീഡ് കോർഡിനേറ്റർ കൂടിയായ ശ്രീമതി. അനുശ്രീ കുട്ടികൾക്ക് പരിചയപ്പെടുത്തി. കഴിഞ്ഞവർഷം നടപ്പിലാക്കിയ 'മുറ്റത്തൊരു തേന്മാവ്' പദ്ധതിയുടെ വിവരശേഖരണോൽഘാടനം പ്രധാനധ്യാപിക ശ്രീമതി. സി.കെ.പാത്തുമ്മ നിർവ്വഹിച്ചു. അദ്ധ്യാപിക ശ്രീമതി. സി.രഞ്ജിനി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ. വി.വി.ദിനേശൻ അധ്യക്ഷ്യം വഹിച്ചു. ശ്രീമതി. കെ.പി.പ്രസന്നകുമാരി നന്ദി പ്രകാശിപ്പിച്ചു.

September 15
12:53 2018

Write a Comment

Related News