SEED News

പ്ലാസ്റ്റിക് ശേഖരിക്കാൻ സീഡ് അംഗങ്ങൾ

കായണ്ണ ബസാർ: പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരുടെ പ്ലാസ്റ്റിക് മാലിന്യശേഖരണം ഇനി ദുഷ്കരമാവില്ല.മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി തരംതിരിച്ച് അവരെ ഏൽപ്പിക്കാൻ കായണ്ണ ജി.യു.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ ഉണ്ടാവും.പ്ലാസ്റ്റിക് എങ്ങനെ ശാസ്ത്രീയമായി വേർതിരിക്കാമെന്നതിനെക്കുറിച്ച്, ക്ലബ്ബ് അംഗങ്ങളുടെ വീടുകളിലെത്തി കുടുംബശ്രീ ഹരിതസേന പ്രവർത്തകർ പരിശീലനം നൽകി.പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മജ ഉദ്ഘാടനം ചെയ്തു. രമ അധ്യക്ഷയായി.കെ.വി.സി. ഗോപി ചെറുക്കാട് ക്ലാസെടുത്തു. സീഡ് കോ-ഓർഡിനേറ്റർ കെ.കെ. അബൂബക്കർ സ്കൂൾ ലീഡർ ശ്രാവണാ സതീഷ് എന്നിവർ സംസാരിച്ചു.

September 15
12:53 2018

Write a Comment

Related News