SEED News

ആൽമരം നട്ട് ഓസോൺ പാളിയെ സംരക്ഷിച്ച സീഡ് ക്ലബ് കൂട്ടുകാർ.

രാമപുരം:  ഓസോൺ പാളികളുടെ സംരെക്ഷണത്തിനായി ജീവവായു ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന  ആൽമരതൈ നടീൽ സംഘടിപ്പിച്ച രാമപുരം ആർ.വി.എം യു.പി സ്കൂൾ . ഓസോൺ ദിനത്തോടെ അനുബന്ധിച്ചേ സംഘടിപ്പിച്ച പരുപാടിയിലാണ് ജീവവായു ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്നതും നിത്യഹരിത വൃക്ഷവുമായ ആൽമരം സ്കൂൾ അങ്കണത്തിൽ  നട്ടത്. ഓസോൺ പാളികളുടെ സംരെക്ഷണത്തിന് അത്യാവിശ്യമായ ജീവവായു കൂടുതലായി ഉൽപ്പാദിക്കുക ആയിരുന്നു ലക്ഷ്യം. അതോടൊപ്പം കുട്ടികൾക്കായി 'ഓസോൺ പാളികൾ ഇല്ലാത്ത ഒരു ലോകം' എന്ന വിഷയത്തിൽ ചിത്രരചന മത്സരവും സംഘടിപ്പിച്ചു. കുട്ടികൾക്കായുള്ള  ബോധവൽക്കരണ ക്ലാസ് സ്കൂൾ പ്രധാനാധ്യാപിക വി.എം.ചിത്ര നയിച്ചു. മരച്ചുവട്ടിൽ   സംഘടിപ്പിച്ച ക്ലാസ്,  ഓസോൺ പാളിയുടെ സംരെക്ഷണത്തിന്റെ ആവശ്യകത കുട്ടികളിലേക്കെ കൂടുതൽ എത്തിക്കുന്നതിനിടയായി. റാലി, വൃക്ഷതൈ വിതരണം എന്നിവയും  സ്കൂൾ സീഡ് ക്ലബ് സംഘടിപ്പിച്ചു. സീഡ് അധ്യാപക കോർഡിനേറ്റർ  എൻ.വിനയചന്ദ്രൻ, അധ്യാപകരായ എം.ബി പ്രമോദ്, കെ.ഓ.ബെന്നി, രേഖ ഉണ്ണികൃഷ്ണൻ, മായാ.ബി.നായർ, ഐ.ആർ ഇന്ദിര, ജയശങ്കർ  എന്നിവർ നേതൃത്വത്തം നൽകി.

September 15
12:53 2018

Write a Comment

Related News