SEED News

ഓസോൺ അറിവുകൾ പങ്കുവച്ച് മാതൃഭൂമി സീഡ് കുട്ടികൾ

പ്രമാടം: ഓസോൺ ദിനത്തിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രമാടം  നേതാജി ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച  ക്വിസ്  മത്സരം അറിവുകളുടെ വേദിയായിമാറി.  ഓസോൺ ദിനാചരണത്തിന്റെ ഭാഗമായിട്ട് സ്കൂളിൽ  വീഡിയോ പ്രദര്ശനവും കുട്ടികളുടെ വക ക്ലാസും സംഘടിപ്പിച്ചു. എന്താണ് ഓസോസ്‌നേ പാളികൾ, ഓസോൺ പാളികൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, തുടങ്ങിയ വിഷയങ്ങളിൽ സീഡ് ക്ലബ് അംഗങ്ങൾ തന്നെ പ്രബന്ധം  അവതരിപ്പിക്കുകയും സീഡ് അധ്യാപക കോർഡിനേറ്റർ എസ്.അഖിലിന്റെ നേതൃത്വത്തിൽ  ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥികളായ നേഹ ലക്ഷ്മി, അനുപമ എ എസ്, അർഷാ ഷാജൻ, ജീവൻ ടി ജോർജ് എന്നിവർ ഓസോൺ സംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റി സംസാരിച്ചു. പ്രദർശനത്തിനും ക്ലാസ്സുകൾക്കും ശേഷമാണ് കുട്ടികൾക്കായി മത്സരം നടത്തിയത്.  അറിവുകൾ പകർന്ന് നൽകിയതിന് ശേഷമുള്ള ക്വിസ് മത്സരം വിദ്യാർത്ഥികൾക്ക് വിഷയത്തെ  കൂടുതൽ മനസിലാക്കാൻ സാധിച്ചു.  


September 15
12:53 2018

Write a Comment

Related News