SEED News

കൊച്ചു കർഷകരുടെ വിളവെടുപ്പ്


അടൂർ: മാതൃഭൂമി  സീഡ് ക്ലബ്ബിൽ അംഗംങ്ങളായ കുഞ്ഞു കൂട്ടുകാരുടെ കൃഷിയാണ് ഫലം കണ്ടത്. ചെറിയ രീതിയിൽ ഉള്ള കൃഷി രീതി പ്രോത്സാഹിപ്പിക്കുകയാണ് സ്കൂൾ അധികൃതർ. ചെറിയ ക്ലാസ്സിലെ കുട്ടികൾ മുതൽ ഉള്ളവർക്ക്  സ്വയം  കൃഷിക്കുള്ള അവസരം നൽകി സ്വയം പര്യപ്തമാകാൻ പഠിപ്പിക്കുകയാണ് സ്കൂൾ സീഡ് ക്ലബ്ബിന്റെ ലക്ഷ്യം. സീഡ് ക്ലബ്  ടീച്ചർ കോർഡിനേറ്റർ രാജലക്ഷിമിയുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തു കൃഷിയിറക്കി വിളവെടുക്കുകയാണ് ഇവർ ചെയ്യുന്നത്. എല്ലാവര്ക്കും സ്വന്തമായി കൃഷി ചെയ്യാനുള്ള സ്ഥലവും സ്കൂൾ  അധികൃതർ നൽകി വരുന്നു. ചീര, വേണ്ട, വഴുതന, പയർ തുടഞ്ഞിയവ കൃഷി ചെയ്തു വരുന്നു. സ്കൂളിൽ നിന്നും  ലഭിക്കുന്ന വിത്തുകൾ അധ്യാപകരുടെ  സഹായത്തോടെ കൃഷി ചെയ്താണ് വിളവെടുക്കുന്നത്. വിളവെടുത്ത പച്ചക്കറി സ്കൂൾ പാചകത്തിനായി ഉപയോഗിക്കുന്നു.

September 19
12:53 2018

Write a Comment

Related News