SEED News

മരങ്ങൾക്കും നെയിം സ്ലിപ് തയാറാക്കി സീഡ് ക്ലബ് കുട്ടികൾ

മരങ്ങൾക്കും നെയിം സ്ലിപ് തയാറാക്കി സീഡ് ക്ലബ് കുട്ടികൾ 
മിത്രപുരം:  പുസ്തകങ്ങളെയും ബുക്കുകളെയും തിരിച്ചറിയാൻ നെയിം സ്ലിപ് എഴുതി ഒട്ടിക്കുന്നതുപോലെ തങ്ങളുടെ സ്കൂളിലെയും വേഗത്തിൽ തിരിച്ചറിയാനുള്ള മാർഗം കണ്ടുപിടിച്ച സീഡ് ക്ലബ്  അംഗങ്ങൾ. മരങ്ങൾക്കും സ്റ്റിക്കർ പതിക്കുകയിരുന്നു ഇവരുടെ ലക്ഷ്യം. എന്നാൽ മരങ്ങളലിൽ പഠിക്കുന്നതിനു പകരം നെയിം സൽപി മരത്തിൽ തൂക്കിയിട്ട മരത്തിനെ സ്വസ്ഥമായി വളരാൻ വിട്ടു. നെറ്റിപ്പട്ടം  കെട്ടിയ ഗജ വീരന്മാരെ പോലെ തങ്ങളോരോരുത്തരുടേയും മരങ്ങൾ സ്കൂൾ  വളപ്പിൽ അന്തസ്സോടെ തലയെടുപ്പോടെ  നിൽക്കുന്നു. മരങ്ങൾക്കേ പേര് നൽകി സംരക്ഷണ ചുമതലയും ഓരോ കുട്ടികൾ ഏറ്റെടുത്തു. നെയിംസ്ലിപ്പിൽ മരത്തിന്റെ വിവിധ പേരുകൾ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. സ്കൂളിൽ വരുന്ന ഏതൊരാൾക്കും മനസിലാകുന്ന  വിധമാണ് നെയിം സ്ലിപ്പിന്റെ ക്രിമീകരണം.  ഭൂമിയിൽ മരങ്ങൾ അത്യന്താപേക്ഷിതമാണെന്നുള്ള തിരിച്ചറിവും കുട്ടികൾ ഇതിലൂടെ  നേടിയെടുക്കുന്നു. 

September 19
12:53 2018

Write a Comment

Related News