GK News

ലോകത്തിലെ ഏറ്റവും നിഗൂഢത നിറഞ്ഞ ദ്വീപ്.

ലോകത്തിലെ ഏറ്റവും നിഗൂഢ പ്രദേശങ്ങളിലൊന്നായാണ് നോർത്ത് സെന്റിനൽ ദ്വീപ്നെ  കണക്കാക്കുന്നത്.പോർട്ട് ബ്ലെയറിൽനിന്നും 50 കിലോമീറ്റർ ദൂരെ 59 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള, സമചതുരരൂപമുള്ള കുഞ്ഞൻ ദ്വീപ്. ഇവിടേക്ക് ഇതുവരെയും പുറമേനിന്നും ഒരു മനുഷ്യരും എത്തിയിട്ടില്ല. ചുറ്റും പവിഴപ്പുറ്റുകളുള്ളതിനാൽ ബോട്ടുകൾക്കോ കപ്പലുകൾക്കോ ദ്വീപിലേക്ക് അടുക്കാൻ പ്രയാസമാണ്. 

1771ൽ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സർവേ ഉദ്യോഗസ്ഥനായ ജോൺ റിച്ചിയാണ് ദ്വീപിലെ മനുഷ്യ സാന്നിധ്യത്തെക്കുറിച്ച് ആദ്യ സൂചന നൽകിയത്. പിന്നെയും നൂറു വർഷത്തോളം ആരും അങ്ങോട്ട് പോയിട്ടില്ല. 1867ൽ ഒരു ഇന്ത്യൻ കച്ചവടക്കപ്പൽ ഈ തീരത്തിനടുത്ത് മണ്ണിലുറച്ച് തകർന്നിരുന്നു. അതിലെ ജോലിക്കാരും ക്രൂ മെംബർമാരും അടങ്ങിയ 106 പേർ കരയിലേക്ക് നീന്തി. കടുത്ത ആക്രമണമാണ് അവർക്ക് ദ്വീപ് വാസികളിൽ നിന്ന് നേരിടേണ്ടി വന്നത്. ഇതോടെ നാവികരുടെ പേടി സ്വപ്നമായി സെന്റിനൽ ദ്വീപ്. 

ആധുനിക ലോകവുമായി പൂർണമായും അകന്നു ജീവിക്കുന്ന സെന്റിനെലി ഗോത്ര മനുഷ്യർ ആണ് ഇവിടെ വസിക്കുന്നത്.ഇവരുടെ ആകെ എണ്ണം 40നും 500നും ഇടക്ക് ആയിരിക്കും എന്നാണ് കരുതുന്നത്‌ .സാമാന്യ ഉയരവും കറുത്ത ശരീരവും സ്പ്രിങ്ങ് പോലുള്ള കുഞ്ഞ് ചുരുളൻ മുടിയും ഉള്ളവരാണ് ഈ വർഗ്ഗക്കാർ.

September 20
12:53 2018

Write a Comment