SEED News

സ്കൂളിൽ വിഷരഹിത പച്ചക്കറിത്തോട്ടം


ചിറ്റൂർ: ഗവ. യു.പി. സ്കൂളിൽ ചിറ്റൂർ-തത്തമംഗലം മുനിസിപ്പൽ കൗൺസിലർ എ. ശശിധരന്റെ നേതൃത്വത്തിൽ വിഷരഹിത പച്ചക്കറിത്തോട്ടത്തിന്‌ തുടക്കമായി. സ്കൂളിന്‌ ചുറ്റുമുള്ള സ്ഥലം ഉപയോഗപ്പെടുത്തിയാണ്‌ തോട്ടം നിർമിച്ചിരിക്കുന്നത്‌. ഉച്ചഭക്ഷണത്തിന്‌ സ്കൂളിൽത്തന്നെ പരമാവധി പച്ചക്കറി  ഉത്‌പാദിപ്പിക്കും. കുട്ടികളുടെ വീടുകളിൽ ഇത്തരത്തിൽ പച്ചക്കറി ഉത്‌പാദിപ്പിക്കാം എന്ന സന്ദേശവുമാണ്‌ സീഡ്‌ പ്രവർത്തനത്തിലൂടെ ലക്ഷ്യംവെക്കുന്നത്‌.
 സീഡ്‌ കോ-ഓർഡിനേറ്റർ എം. അജിത്‌കുമാർ, സീഡ്‌ ക്ളബ്ബംഗങ്ങൾ, പ്രധാനാധ്യാപകൻ ടി.കെ. രാജാമണി, പി.ടി.എ. പ്രസിഡന്റ്‌ ശിവദാസ്‌, എസ്‌.എം.സി. ചെയർമാൻ ജെ. അബ്ദുൽഗനി, എം.പി.ടി.എ. പ്രസിഡന്റ്‌ എസ്‌. മേനക, സ്റ്റാഫ്‌ സെക്രട്ടറി ഷീബ പി.വി. എന്നിവർ പങ്കെടുത്തു.
ജില്ലാപഞ്ചായത്ത്‌ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കെ. ബിനുമോൾ പച്ചക്കറിത്തോട്ടം സന്ദർശിച്ചു.

September 20
12:53 2018

Write a Comment

Related News