SEED News

ഓസോൺ ദിനത്തിൽ ബോധവൽക്കരണ പരിപാടികളുമായി കോഹിനൂർ സീഡ് അംഗങ്ങൾ.

ഓസോൺ ദിനത്തിൽ തികച്ചും വ്യത്യസ്തമായ ബോധവൽക്കരണ പരിപാടികളുമായി കോഹിനൂർ സീഡ് അംഗങ്ങൾ. വർണ്ണക്കുപ്പികളിൽ മാസ്മര ഗന്ധം പരത്തി വിപണിയിലെത്തുന്ന ചൈനീസ് ബോഡീ സ്പ്രേയും ഹെയർജെല്ലുകളും ,മാരക വിഷമാണ്. ഇവ ഉപയോഗിക്കുന്നതുമൂലം കാൻസർ, തിമിരം, ശ്വാസകോശ രോഗങ്ങൾ, എന്നിവയ്ക്ക് കാരണമാകുന്നതോടൊപ്പം അൾട്രാവയലറ്റ് രശ്മികളെ തടഞ്ഞു നിർത്തുന്ന ഓസോൺ പാളികൾക്ക് വിള്ളലുണ്ടാക്കുന്നു. ഓസോൺ പാളി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി "ഓസോൺ ആകാശത്തിലെ കാവൽക്കാരൻ" എന്ന പ്ലക്കാർഡുമായി കുട്ടികൾ റാലി നടത്തി. വീടുകളിൽ കയറിയിറങ്ങിയുള്ള ബോധവൽക്കരണവും നടന്നു. ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു. സീഡ് കോർഡിനേറ്റർ സി. കുഞ്ഞികൃഷ്ണൻ, ഡി.റാണി. അബ്ദുൾ റഹിമാൻ, കെ മുഹമ്മദ്, യൂസഫ്സിനാൻ  എന്നിവർ സംസാരിച്ചു                                              

September 20
12:53 2018

Write a Comment

Related News