SEED News

പൂക്കൃഷി വിളവെടുപ്പ്

 ചെറായി :ചെറായി രാമവര്മ്മ  യൂണിയന്‍ എല്‍ പി സ്കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  പൂക്കൃഷി  വിളവെടുപ്പ് വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഡോ. കെ കെ ജോഷി ഉദ്ഘാടനം ചെയ്തു. വിപിന്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എ ദിവാകരന്‍ വാര്ഡ്്‌ മെമ്പര്‍ ശാന്തിനി പ്രസാദ്‌, പ്രധാന അദ്ധ്യാപിക എം എസ് ബിന്ദു, പി ടി എ പ്രസിഡണ്ട്‌ പി എല്‍ ബാബു, മാതൃസംഗമം അദ്ധ്യക്ഷ അംബിക, അദ്ധ്യാപകരായ അബ്ദുല്‍ ജലാല്‍, കെ എസ് ദിവ്യരാജ്  തുടങ്ങിയവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി. 

ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള ആയിരത്തിലധികം അത്യുല്പ്പാ്ദന ശേഷിയുള്ള വെന്തി ചെടികളാണ് കൃഷി  ചെയ്തത്. ആധുനീക രീതിയില്‍ മള്‍ചിംഗ്, ഡ്രിപ് ഇറിഗേഷന്‍ എന്നിവ ഉപയോഗിച്ച് ജൈവ രീതിയിലാണ്  സ്കൂള്‍ മുറ്റത്ത് പൂകൃഷി ചെയ്തത്. മുന്നൂറോളം ഔഷധ സസ്യങ്ങള്‍ ഉള്പ‍ടെയുള്ള  ജൈവ വൈവിധ്യ ഉദ്യാനവും  സ്കൂളില്‍ സജ്ജീകരിച്ചിട്ടുണ്ട്.

September 20
12:53 2018

Write a Comment

Related News