environmental News

ലോക അൽഷിമേഴ്സ് ദിന൦


ഡിമെൻഷ്യ വിഭാഗത്തിൽ ഏറ്റവും കൂടുതലായികാണപ്പെടുന്ന രോഗമാണ് സ്മൃതിനാശം അഥവാ അൽഷിമേഴ്സ് രോഗം (Alzheimer's disease). നിലവിൽ ചികിത്സയില്ലാത്തതും സാവധാനം മരണകാരണമാവുന്നതുമായ ഒരു രോഗമാണിത്. പൊതുവെ 65 വയസ്സിൽ കൂടുതൽ പ്രായമുള്ളവരിൽ കാണപ്പെടുന്നുവെങ്കിലും ചിലപ്പോൾ പ്രായം കുറഞ്ഞവർക്കും ഈ അസുഖം പിടിപെടാം. ഈ രോഗം ബാധിച്ചതായി നിർണ്ണയിക്കപ്പെട്ടാൽ പിന്നീട് ശരാശരി ഏഴ് വർഷമേ രോഗി ജീവിച്ചിരിക്കുകയുള്ളൂ, രോഗനിർണ്ണയത്തിനുശേഷം മൂന്ന് ശതമാനത്തിൽത്താഴെ രോഗികൾ മാത്രമാണ് 14 വർഷത്തിലധികം ജീവിച്ചിരിക്കുന്നത്. ഈ രോഗം വരുന്നതിന്റെയോ രോഗത്തിന്റെ കാഠിന്യം വർദ്ധിക്കുന്നതിന്റെയോ കാരണങ്ങൾ ഇപ്പോളും വ്യക്തമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ജനിതകമായതും പാരിസ്ഥിതികവുമായ കാരണങ്ങളും ഉണ്ടെന്നു കരുതപ്പെടുന്നു.താഴെ പറയുന്നവയാണു അൽഷിമേഴ്സ് രോഗത്തിന്റെ ചില രോഗ ലക്ഷണങ്ങൾ .

ഓർമക്കുറവ്

ഭാഷ കൈകാര്യം ചെയ്യുവാനുള്ള ബുദ്ധിമുട്ട്,

സാധാരണ ചെയ്യാറുള്ള ദിനചര്യകൾ ചെയ്യാൻ പറ്റാതെ വരിക,

സ്ഥലകാല ബോധം നഷ്ട്ടപ്പെടുക ,

സ്വന്തമായി തീരുമാനങ്ങൾ എടുക്കുവാൻ കഴിയാതെ വരിക

ആലോചിച്ചു കാര്യങ്ങൾ മനസ്സിലാക്കുവാനുള്ള കഴിവുകൾ നഷ്ടപ്പെടുക

സാധനങ്ങൾ എവിടെങ്കിലും വെച്ച് മറക്കുക

ഒരു കാര്യത്തിലും താല്പര്യം ഇല്ലാതെ ആവുക


 തലച്ചോറിൽ വരുന്ന ചില തകരാറുകൾക്ക് (plaques and tangles) ഈ രോഗവുമായി ബന്ധമുണ്ടെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. എല്ലാ വർഷവും സെപ്റ്റംബർ 21ന്ലോക അൽഷിമേഴ്സ് ദിനമായി ആചരിക്കപ്പെടുന്നു





September 21
12:53 2018

Write a Comment