SEED News

ഫലവൃക്ഷത്തോട്ടമൊരുക്കി പന്തല്ലൂർ ഹയർസെക്കൻഡറി സ്കൂൾ


പന്തല്ലൂർ: ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്‌.എസ്‌. യൂണിറ്റും മാതൃഭൂമി സീഡും ചേർന്ന്‌ മൗലാന ആശുപത്രിയുടെ സഹകരണത്തോടെ വള്ളിക്കാപ്പറ്റ കേരള ബ്ലൈൻഡ്‌ സ്കൂളിൽ ഫലവൃക്ഷത്തോട്ടമൊരുക്കി. രണ്ടേക്കറോളം വരുന്ന സ്ഥലത്ത്‌ ഇരുനൂറോളം പ്ലാവുകൾ, പേര, സപ്പോട്ട, നെല്ലി, വിവിധയിനം മാവുകൾ തുടങ്ങിയവ നട്ടു.
ജില്ലാപഞ്ചായത്ത്‌ വികസന സ്ഥിരംസമിതി അധ്യക്ഷൻ ഉമ്മർ അറയ്ക്കൽ ഉദ്‌ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ്‌ സി.പി. അബ്ദുൾ അസീസ്‌ അധ്യക്ഷനായി. 
പ്രിൻസിപ്പൽ പ്രദീപ്‌ ജി. നായർ, എൻ.എസ്‌.എസ്‌. ജില്ലാ കോ-ഓർഡിനേറ്റർ സുരേഷ്‌ ബത്തേരി, എൻ.എസ്‌.എസ്‌. പ്രോഗ്രാം ഓഫീസർ എൻ. സന്തോഷ്‌, എ. സലീം, ബ്ലൈൻഡ്‌ സ്കൂൾ എച്ച്‌.എം. ഇൻചാർജ്‌ അബ്ദുൽകരീം, എൻ.എസ്‌.എസ്‌. ലീഡർ എമിൽ സിബി, മുഹമ്മദ്‌ ഷഫീഖ്‌ എന്നിവർ പ്രസംഗിച്ചു.

September 21
12:53 2018

Write a Comment

Related News