SEED News

പ്രതീക്ഷയുടെ തുരുത്തിലേക്ക് സീഡ് ക്ലബ്ബിന്റെ സംഗീതയാത്ര

 
  നടുവട്ടം ഗവ. ജനത ഹയർസെക്കൻഡറി സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തവനൂർ 
പ്രതീക്ഷാഭവനിൽ സംഗീതപരിപാടി അവതരിപ്പിച്ചപ്പോൾ 
തിരുവേഗപ്പുറ: തവനൂർ പ്രതീക്ഷാഭവനിലെ അന്തേവാസികൾക്ക് പ്രതീക്ഷയുടെ സാന്ത്വനമേകി നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്‌കൂളിലെ സീഡ് ക്ലബ്ബ്. സീഡ് ക്ലബ്ബിന്റെയും ആഭേരി സംഗീതക്ലബ്ബിന്റെയും ആഭിമുഖ്യത്തിലായിരുന്നു സംഗീത യാത്ര നടത്തിയത്.
 മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസികളാണ്, സർക്കാർ ഉടമസ്ഥതയിലുള്ള തവനൂരിലെ പ്രതീക്ഷാഭവനിലുള്ളത്. രണ്ടുമണിക്കൂർ നീണ്ട സംഗീതപരിപാടിയിൽ അവർ കുട്ടികളോടൊപ്പം ആടിയും പാടിയും പങ്കെടുത്തു. പ്രതീക്ഷയിലെ ജീവനക്കാരും അധ്യാപകരും കുട്ടികൾക്കൊപ്പം ചേർന്നു. സീഡ് കോ-ഓർഡിനേറ്റർ എം.കെ. ബീന, രാജു മണ്ണൂർ, കെ. സുധ, രവി വളാഞ്ചേരി, നിസാർ അഹമ്മദ്, സജ്‌ന, പ്രമോദ്, ടി.എം. സുധ തുടങ്ങിയവർ നേതൃത്വം നൽകി.

September 21
12:53 2018

Write a Comment

Related News