SEED News

‘ഗ്രാമം നിറയെ നെല്ലി’ പദ്ധതി തുടങ്ങി


ഒറ്റത്തറ: ചെമ്മൻകടവ് പി.എം.എസ്.എ.എം.എ. ഹയർസെക്കൻഡറി സ്‌കൂൾ 
വിദ്യാർഥികളുടെ 'ഗ്രാമം നിറയെ നെല്ലി' പദ്ധതി തുടങ്ങി. സ്‌കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റും എൻ.എസ്.എസ്. വൊളന്റിയർമാരും 
ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ആദ്യഘട്ടത്തിൽ ഒറ്റത്തറയിലെ തിരഞ്ഞെടുത്ത അൻപത് വീടുകളിൽ നെല്ലി മരത്തൈകൾ നട്ടു. 
പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്തംഗം മച്ചിങ്ങൽ 
മുഹമ്മദ് തൈകൾ നട്ട് നിർവഹിച്ചു.
പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി എൻജിനീയർ ജസീർ അഹമ്മദ് വലിയതൊടി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എൻ.കെ. ഹഫ്‌സൽ റഹിമാൻ, യൂണിറ്റ് ലീഡർമാരായ എ. അംജദ് ഹുസൈൻ, കെ. അഫ്‌നിദ തുടങ്ങിയവർ നേതൃത്വം നൽകി.

September 21
12:53 2018

Write a Comment

Related News