SEED News

ലൗ ഗ്രീൻ, സീഡ് ക്ലബ്ബ് വിദ്യാർഥികൾ പ്രതിഷേധിച്ചു


ചങ്ങരംകുളം: ആലങ്കോട് വില്ലേജ് ഒാഫീസ് പരിസരത്തെ മരച്ചില്ലകൾ വെട്ടിമാറ്റിയതിനെത്തുടർന്ന് നിരവധി പക്ഷികളും അവയുടെ മുട്ടകളും നശിച്ച സംഭവത്തിൽ പ്രതിഷേധം. ഇതിൽ ദുഃഖം രേഖപ്പെടുത്തി പി.സി.എൻ.ജി.എച്ച്.എസ്.എസിലെ ലൗഗ്രീൻ, സീഡ് ക്ലബ്ബ് വിദ്യാർഥികൾ വായമൂടിക്കെട്ടി പ്രതിഷേധറാലി നടത്തി.
ചങ്ങരംകുളം ബസ്‌സ്റ്റാൻഡ് പരിസരത്തുനിന്ന് പ്ലക്കാർഡുകളുമേന്തി വിദ്യാർഥികൾ നടത്തിയ റാലി വില്ലേജ് ഒാഫീസ് പരിസരത്ത് അവസാനിച്ചു. പ്രകൃതിസംരക്ഷണ സംഘം സംസ്ഥാന കമ്മിറ്റിയംഗം ഷാജി എൻ തോമസ് െഎക്യദാർഢ്യം പ്രഖ്യാപിച്ചു. റസാഖ് അക്കിക്കാവ്, അധ്യാപകരായ സിന്ദു, മീനാംബിക, സലീന തുടങ്ങിയവർ പ്രസംഗിച്ചു. ലൗ ഗ്രീൻ ക്ലബ്ബ്, സീഡ് ക്ലബ്ബ് കോ-ഒാർഡിനേറ്റർ യേശുദാസ് എസ് ആന്റോണിയോ പരിപാടിക്ക് നേതൃത്വം നൽകി.

September 21
12:53 2018

Write a Comment

Related News