SEED News

തുളസിത്തൈകൾ നട്ട് ഓസോൺ ദിനാചരണം


കോഡൂർ: ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹയർസെക്കൻഡറി സ്‌കൂളിൽ ഓസോൺ ദിനാചരണം സംഘടിപ്പിച്ചു. ഓസോൺ വാതകം പുറത്തുവിടുന്ന തുളസിത്തൈകൾ നട്ടാണ് ദിനാചരണം നടത്തിയത്.
സ്‌കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ എൻ.എസ്.എസ്. വൊളന്റിയർമാർ സംഘടിപ്പിച്ച ദിനാചരണത്തിൽ സ്‌കൂളിലും പരിസരത്തുമായി നൂറ് തുളസിത്തൈകൾ നട്ടു. ഉദ്ഘാടനം പഞ്ചായത്തംഗം എം.ടി. ബഷീർ നിർവഹിച്ചു. എൻ.എസ്.എസ്. യൂണിറ്റ് പ്രോഗ്രാം ഓഫീസർ എൻ.കെ. ഹഫ്‌സൽ റഹിമാൻ, യൂണിറ്റ് ലീഡർമാരായ കെ. മുഹമ്മദ് സിനാൻ, സി.എച്ച്. റിസ്‌വ, എ. അംജദ് ഹുസൈൻ, കെ. അഫ്‌നിദ എന്നിവർ നേതൃത്വം നൽകി.

September 21
12:53 2018

Write a Comment

Related News