SEED News

അവർ നടന്നുകയറി നീലക്കുറിഞ്ഞിയുടെ വിസ്മയങ്ങളിലേക്ക്


കോട്ടയ്ക്കൽ: നീലക്കുറിഞ്ഞി അവരിൽപ്പലരും ചിത്രങ്ങളിലേ കണ്ടിട്ടുള്ളൂ. പന്ത്രണ്ടു വർഷത്തിലൊരിക്കൽ വിരുന്നെത്തുന്ന ആ സൗന്ദര്യം തേടിയായിരുന്നു വാളക്കുളം കെ.എച്ച്.എം. ഹൈസ്കൂളിലെ വിദ്യാർഥികളുടെ യാത്ര. പശ്ചിമഘട്ട മലനിരകളിൽ കുറിഞ്ഞികൾ ഏറ്റവുമധികം പൂത്തുനിൽക്കുന്ന മൂന്നാറിലെ രാജമലയിലാണ് ഈ നീലവിസ്മയം കാണാൻ കുട്ടികൾ എത്തിയത്.
‘കുറിഞ്ഞിയെ കാണാൻ, കുളിരിനെ പുണരാൻ’ എന്ന ശീർഷകത്തിൽ രണ്ട്‌ ദിവസംനീണ്ട പ്രകൃതിപഠനപരിപാടിയുടെ ഭാഗമായായിരുന്നു ഇത്.  
വനം പരിസ്ഥിതി വകുപ്പിന്റെ സഹകരണത്തോടെ സ്കൂളിലെ ദേശീയസേനയും 
മാതൃഭൂമി സീഡും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. മുന്നാർ ഡിവിഷൻ ഫോറസ്റ്റ് റേഞ്ചർ ടി. സന്ദീപ്, ഫോറസ്റ്റർമാരായ എസ്.കെ. ശിവദാസ്, കെ.പി. സലീഷ്, 
പ്രഥമാധ്യാപകൻ പി.കെ. മുഹമ്മദ്ബഷീർ, അധ്യാപകരായ കെ.പി. ഷാനിയസ്, വി. ഇസ്ഹാഖ്, എൻ. ജയശ്രീ, വി. ബിന്ദു, എം.സി. മുനീറ തുടങ്ങിയവർ നേതൃത്വംനൽകി.

September 21
12:53 2018

Write a Comment

Related News