SEED News

കളിയും ചിരിയുമായി ഇരവിപേരൂർ യു.പി സ്കൂൾ സീഡ് ക്ലബ് അംഗങ്ങൾ


ഇരവിപേരൂർ: മാതൃഭൂമി സീഡ് കുട്ടികളുടെ നേതൃത്വത്തിൽ പ്രളയം ബാധിച്ച ആറന്മുള, ഓതറ ഭാഗത്തുള്ള സ്കൂളുകളിൽ  പോയി ദുരിതമനുഭിവിക്കുന്ന കുട്ടികൾക്ക് ആശ്വാസവുമായിട്ടാണ് സീഡ് എത്തിയത്.ഇരവിപേരൂർ ഗവ.യു.പി സ്കൂളിലെ സീഡ് കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും അടങ്ങുന്ന സംഘമാണ് സ്കൂൾ സന്ദർശനത്തിന് പോയത്. ചെറിയ ക്ലാസ്സിലെ കുട്ടികൾക്കുള്ള കളിക്കോപ്പുകളും പുസ്തകങ്ങളും മിട്ടായികളുമായിട്ടാണ് കുഞ്ഞു സഹോദരങ്ങളെ സന്ദർശിക്കാൻ പോയത്. കളികളും  പാട്ടുകളും  ഒക്കെയായി കുട്ടികൾ കുട്ടികളുടെ മനസിന്റെ ആഘാതം  മാറ്റുകയായിരുന്നു ഇവരുടെ ലക്ഷ്യം. 

September 21
12:53 2018

Write a Comment

Related News