SEED News

മുണ്ട സ്‌കൂളിൽ കരനെൽക്കൃഷി തുടങ്ങി


എടക്കര: മുണ്ട എം.ഒ.എൽ.പി.സ്കൂളിൽ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ കരനെൽക്കൃഷി തുടങ്ങി. കൃഷിഭവനിൽനിന്ന് ലഭിച്ച ജയ വിത്താണ് വിതച്ചത്. സ്കൂളിനോടു ചേർന്ന 25 സെന്റ് സ്ഥലത്താണ് കൃഷിചെയ്യുന്നത്. പഞ്ചായത്തംഗം തേറമ്പത്ത് അബ്ദുൾകരിം വിത്തുവിതയ്ക്കൽ ഉദ്ഘാടനംചെയ്തു.
പയർ, വെണ്ട, വഴുതന, കപ്പ, മുളക്, ചീര തുടങ്ങിയവയും കൃഷി ചെയ്യാൻ  തുടങ്ങി. പ്രഥമാധ്യാപകൻ എ.കെ. ജോസഫ്, ജാഫർ ചേരിയാടൻ, പി.കെ. റജീബ്, റൂബി സജ്‌ന, സീനത്ത്, അധ്യാപകർ തുടങ്ങിയവർ പ്രസംഗിച്ചു.

September 21
12:53 2018

Write a Comment

Related News