SEED News

വിദ്യാർഥികൾക്ക് പച്ചക്കറിവിത്ത് നൽകി


കോഡൂർ: വലിയാട് യു.എ.എച്ച്.എം.എൽ.പി. സ്കൂളിൽ വിദ്യാർഥികൾക്ക് പച്ചക്കറിവിത്ത് വിതരണം ചെയ്തു. സ്കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റാണ് ഗ്രാമപ്പഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെ വിത്തുകൾ നൽകിയത്. സ്കൂൾ ലീഡർ എൻ.കെ. മുഹമ്മദ് അഫ്‌ലഹിന് വിത്തുപാക്കുകൾ നൽകി, കൃഷി അസിസ്റ്റന്റ് കെ. വിജീഷ് വിതരണോദ്ഘാടനം നിർവഹിച്ചു.പി.ടി.എ. പ്രസിഡന്റ് പി.പി. അബ്ദുൽനാസർ അധ്യക്ഷനായി. പ്രഥമാധ്യാപകൻ കെ.എം. മുസ്തഫ, അധ്യാപകരായ കെ.ആർ. നാൻസി, സുബോധ് പി. ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

September 21
12:53 2018

Write a Comment

Related News