SEED News

പാഴ് വസ്തുക്കളിൽ നിന്ന് പാവ നിർമാണവുമായി നവ നിർമ്മാൺ സീഡ് ക്ലബ്

 വാഴക്കാല:പ്ലാസ്റ്റിക്കിന്റെ പുനരുപയോഗ സാദ്ധ്യതകളെ കണ്ടെത്തലിന്റെ ഭാഗമായി ,വലിച്ചെറി ഞ്ഞ് നാട് നാശമാകുന്ന പ്ലാസ്റ്റിക്കുകൾ കൊണ്ട് പാവകളെ ഉണ്ടാക്കുന്ന ഒരു പുതു സംരംഭത്തിന് വഴക്കാല നവനിർമ്മാൺ പബ്ലിക്ക് സ്കൂൾ തുടക്കം കുറിച്ചു ,ഹരിത കേരള മിഷൻ ജില്ല കോഡിനേറ്റർ ശ്രീ.. സുജിത്ത് കരുൺ ഈ സംരംഭ൦ ഉദ്ഘാടനം  ചെയ്തു ,
ശുചിത്വ കേരള മിഷൻ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് നടത്തി വരുന്ന ബോധവൽക്കരണ പരുപാടിയുടെ ഭാഗമായി നടത്തുന്ന പ്രതിജ്ഞ അദ്ദേഹം ചൊല്ലി കൊടുക്കുകയും കുട്ടികൾ ഏറ്റുചൊല്ലി ,സീഡ്  കോ ഡിനേറ്റർ : അഖിൽ ആശംസനൽകി ,, അഹിംസയുടെ കളി പാട്ടം നിർമ്മിക്കുവാൻ മലപ്പുറത്തു നിന്നെത്തിയ സിനി ടീച്ചർ പഠിപ്പിച്ചു ,വളരെ രസകരവും വിജ്ഞാനപ്രദവും പ്രയോജനകരവുമായിരുന്നു ക്ലാസ്സ് ,വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ഷൈബി ആൽബി അദ്ധ്യക്ഷത വഹിച്ചു ,

September 21
12:53 2018

Write a Comment

Related News