SEED News

പച്ചപ്പും മരങ്ങളും നമ്മുടെ ജീവനും.

ഇരവിപേരൂർ: ഓസോൺ ദിനാചരണത്തിന്റെ  ഭാഗമായി ഇരവിപേരൂർ  ഗവ,യു.പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ സംഘടിപ്പിച്ച ലഘു നാടകമായിരുന്നു പച്ചപ്പും മരങ്ങളും നമ്മുടെ ജീവനും എന്നത്. സ്കൂൾ സീഡ് ക്ലബ്ബിന്റ നേതൃത്വത്തിൽ സോൺ ദിനത്തിലാണ് സ്കൂളിൽ നാടകം അവതരിപ്പിച്ചത്. സീഡ് ക്ലബ്ബിലെ കുട്ടികളെ നാടകത്തിന് പിന്നിൽ, സ്വയം സ്കിറ് തയ്യാറാക്കി അധ്യാപകരുടെ സഹായത്തോടെ  നാടക രൂപത്തിലാക്കുകയും മറ്റു കുട്ടികളുടെ മുമ്പിൽ അവതരിപ്പിക്കുകയും ചെയ്തു. ഓസോൺ പാളിയുടെ ആവശ്യകതയും, അവ മനുഷ്യനെയും ഭൂമിയെയും സകല ജീവ ജാലങ്ങളെയും എങ്ങനെ സംരക്ഷിക്കുന്നു എന്നതെല്ലാം  കുട്ടികൾ നാടക  രൂപത്തിലാക്കി അവതരിപ്പിച്ചു. ഓസോൺ പാളിയെ സംരക്ഷിക്കാൻ കുട്ടികൾക്ക്  എന്തൊക്കെ ചെയ്യാം എന്നതായിരുന്നു നാടകത്തിന്റെ പ്രതിപാദ്യം വിഷയം. ഭൂമിയിൽപച്ചപ്പും മരങ്ങളും സംരക്ഷിച്ചാൽ നമ്മുടെ ജീവനും നിലനിൽക്കും എന്ന സന്ദേശം  അവർ നാടകത്തിലൂടെ കുട്ടികളിലേക്ക്  എത്തിച്ചു. 

September 21
12:53 2018

Write a Comment

Related News