SEED News

അടുക്കള പച്ചക്കറി തോട്ടം


കുട്ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ സീഡ് ക്ലബ്ബിന്റെയും കാർഷിക ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട  എഴുപത്തഞ്ചു വിദ്യാർത്ഥികളുടെ വീടുകളിൽ അടുക്കള പച്ചക്കറി തോട്ടം പദ്ധതിക്ക് തുടക്കമായി. പ്രശസ്ത കർഷകൻ കുറ്റി വയൽ അബദുള്ള വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്ത് നൽകി ഉൽഘാടനം നിർവ്വഹിച്ചു.തുടർന്ന് കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് അദ്ധേഹം  വിശദീകരിക്കുകയും  ചെയ്തു. പി.ടി.എ.പ്രസിഡണ്ട് അബ്ദുൾ കാസിം ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ചു. ജയൻ നൻമണ്ട, ഷൈജു .എം.വി., പി.സി.ശശികുമാർ എന്നിവർ സംസാരിച്ചു.കൺവീനർ നൗഷാദ്.കെ. സ്വാഗതവും സീഡ്റി പ്പോർട്ടർ ഗോഗുൽ ദാസ്.ഒ.കെ. നന്ദിയും പറഞ്ഞു. പരിസ്ഥിതി ക്ലബ്ബിലെ വിദ്യാർത്ഥികൾ വീടുകളിൽ ചെന്ന് പദ്ധതി വിലയിരുത്തുകയും കാർഷിക വിളവുകൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് ഉപയോഗിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സംസ്ഥാന  കൃഷി വകുപ്പ് പുറത്തിറക്കിയ സി.ഡി.യും പ്രദർശിപ്പിച്ചു.

September 21
12:53 2018

Write a Comment

Related News