SEED News

എലിപ്പനിയെ പ്രതിരോധിക്കാന്‍ ഗൃഹസന്ദര്‍ശനവുമായി സീഡ് പോലീസ്

വൈക്കിലശ്ശേരി യു.പി സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും, സയന്‍സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലും സമീപ വീടുകളിലും എലിപ്പിനയെപ്പറ്റിയും മഴക്കാല രോഗങ്ങളെപ്പറ്റിയും ബോധവല്‍കര പ്രവര്‍ത്തനങ്ങള്‍ നടത്തി.പ്ലകാര്‍ഡുകള്‍ ഉപയോഗിച്ച് ബോധവല്‍കരണറാലി നടത്തുകയും.ഓരോ വീടുകളിലും കയറി എലിപ്പനിപ്രതിരോധമാര്‍ഗ്ഗങ്ങളെ കുറിച്ച് ലഘുലേഘകള്‍ വിതരണം ചെയ്യ്തു. വൃക്തി ശുചിത്വം,പരിസര ശുചിത്വം തുടങ്ങിയവ പാലിക്കേണ്ടതിന്റെ ആവിശ്യകത കുട്ടികള്‍ വിശദീകരിച്ചു.സകൂളില്‍ സീഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക അസബ്ലി വിളിച്ചുചേര്‍ത്ത് ആരോഗ്യജാഗ്രതാ പ്രതിജ്ഞ എടുത്തു.
  സ്‌കൂളിലെ സീഡ് അംഗങ്ങളുടെ പ്രവര്‍ത്തനത്തെ രക്ഷിതാക്കളും,നാട്ടുകാരും അഭിനന്ദിച്ചു.എലിയെ നശിപ്പിക്കൂ നാടിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യം മുഴക്കികൊണ്ട് നടത്തിയ ബോധവല്‍കരണ റാലി പ്രധാന അധ്യാപിക ശ്രീമതി.മോളി സുഷമ ഫഌഗ് ഓഫ് ചെയ്യ്തു.അധ്യാപകരായ രാജീവന്‍,അനൂപ്,അഷ്‌കര്‍,അമല്‍.അജിത എന്നിവര്‍ സംസാരിച്ചു.സീഡ് അംഗങ്ങളായ സൂര്യ,ഹന്ന ഷെറിന്‍,കാര്‍ത്തിക്,ആല്‍വിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

September 21
12:53 2018

Write a Comment

Related News