SEED News

ഭൂമിയെ കാക്കാൻ തുളസിയുമായി വിദ്യാർഥികൾ


ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി 'ഓസിമം ഫോർ ഓസോൺ' എന്ന പരിപാടിയുമായി മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ സ്കൂൾ ഹയർസെക്കൻഡറി വിഭാഗം  സീഡ് വിദ്യാർഥികൾ. 
ഭൂമിയുടെ കവചത്തിന് വിള്ളൽ വന്നിരിക്കുന്നതിനാൽ ഓസോൺ പാളിയെന്ന ഭൂമിയുടെ കവചത്തെ സംരക്ഷിക്കാനാണ്‌ പദ്ധതി. ഒസോൺ സംരക്ഷിക്കാൻ ഓസിമം എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന തുളസി നല്ലതാണെന്ന തിരിച്ചറിവിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. സീഡ്‌ വിദ്യാർഥികൾ സ്കൂളിലും അവരുടെ  പ്രദേശത്തെ ബസ്‌സ്റ്റോപ്പുകളിലും തുളസി നട്ടുപിടിപ്പിച്ചു. മൊകേരി, കുന്നോത്തുപറമ്പ്, ചെണ്ടയാട്, പാട്യം, വള്ള്യായി, കൂരാറ, കതിരൂർ എന്നിവിടങ്ങളിലെ ബസ്‌സ്റ്റോപ്പുകളിലാണ് നൂറോളം തുളസിത്തൈ നട്ടത്.
അവധിദിനമായതിനാൽ സീഡ് ക്ലബ്ബംഗങ്ങൾക്കൊപ്പം നാട്ടുകാരും പരിപാടിക്ക് സഹായവുമായെത്തി.  

September 21
12:53 2018

Write a Comment

Related News