SEED News

'പ്രളയാനന്തരം കേരളം' ചിത്രപ്രദർശനം

മണത്തണ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ‘പ്രളയാനന്തരം കേരളം’ എന്ന പേരിൽ കുട്ടികൾ തിരഞ്ഞെടുത്ത ഫോട്ടോകളുടെയും പതിപ്പുകളുടെയും പ്രദർശനം നടന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സീഡ്ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 
സ്കൂളിലെ പ്രൈമറിവിഭാഗംകുട്ടികൾ ഫോട്ടോപ്രദർശനമൊരുക്കി. ഒൻപതാംക്ലാസിലെ കുട്ടികളായ എസ്.എം.മുഹമ്മദ് സിനാൻ, കെ.പി.ഹൃദ്യശ്രീ, പി.എസ്.ദേവനന്ദ, കിഷോർ പ്രതാപ്, പി.അതീദി, സി.ജിഷ്ണ, 
സ്റ്റെഫി ജോസഫ്, എൻ.അഭിനന്ദ്, എം.ബി.അക്ഷയ് കൃഷ്ണ, സി.എസ്.ആദർശ്, എം.എൻ.നിഷാൻ, സ്വാതി ലക്ഷ്മി സതീഷ് എന്നിവരാണ് വൈവിധ്യമാർന്ന രീതിയിൽ പതിപ്പുകൾ തയ്യാറാക്കിയത്. സ്കൂളിൽ നടന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ്‌ വി.യു.സെബാസ്റ്റ്യൻ നിർവഹിച്ചു. പ്രഥമാധ്യാപിക പി.കെ.രുഗ്മിണി അധ്യക്ഷയായി. ജിയ ജോസഫ്, വി.കെ.ഈസ എന്നിവർ സംസാരിച്ചു. സീഡ്  കോ ഓർഡിനേറ്റർ കെ.ആർ.തങ്കച്ചൻ, എൽ.ആർ.സജ്ന, ടി.എൻ.രാജു എന്നിവർ നേതൃത്വം നൽകി.

September 21
12:53 2018

Write a Comment

Related News