SEED News

ഹരിതം പദ്ധതി തുടങ്ങി

തുഞ്ചത്താചാര്യ വിദ്യാലയത്തിൽ മാതൃഭൂമി സീഡിന്റെ സഹായത്തോടെ ഹരിതം പദ്ധതി തുടങ്ങി.  എടച്ചൊവ്വ ഈസ്റ്റ് റസിഡന്റ്‌സ് അസോസിയേഷന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. 
  179 കുടുംബങ്ങളാണ് അസോസിയേഷനിലുള്ളത്. ഓരോ വീട്ടിലും ജൈവ പച്ചക്കറിത്തോട്ടം ഒരുക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കൃഷി ഓഫീസർ വി.പി.രാജൻ കൃഷിരീതിയെക്കുറിച്ച് വിശദീകരിച്ചു. തുഞ്ചത്താചാര്യ വിദ്യാലയം പ്രിൻസിപ്പൽ ഒ.കെ.ബിജി, സീഡ് കോ ഓർഡിനേറ്റർ അഖില സുജിത്, കായികാധ്യാപകൻ ജിജേഷ് എന്നിവർ സംസാരിച്ചു.

September 21
12:53 2018

Write a Comment

Related News