SEED News

എന്റെ പച്ചക്കറി ;എന്റെ കൃഷിയിലൂടെ

എന്റെ പച്ചക്കറി ;എന്റെ കൃഷിയിലൂടെ എന്ന ലക്ഷ്യത്തോടെ കൂത്ത്പറമ്പ് ഹയർ സെക്കണ്ടറി സ്കൂൾ സീഡ് ക്ലബ്ബും ഒയിസ്ക്ക ഇന്റർനാഷണൽ മട്ടന്നൂർ ചാപ്റ്ററും സംയുക്തമായി മട്ടന്നൂർ കോളാരി സച്ചിദാനന്ദ ബാല മന്ദിരത്തിലെ അന്തേവാസികൾക്ക് വേണ്ടി ബാലഭവൻ വളപ്പിലും മുറ്റത്ത് ഗ്രോബാഗുകളിലുംപച്ചക്കറി കൃഷിത്തോട്ടം ഒരുക്കി നൽകി. അവിടെ താമസിക്കുന്ന 38 ൽപ്പരം അന്തേവാസികൾക്ക് ഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ വിഷ രഹിതമായി സ്വന്തമായി ഉൽപ്പാദിപ്പിച്ച് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ യും ,ഒഴിവ് സമയങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും വേണ്ടിയാണ് കൃഷിയിടമൊരുക്കിയത്. കൃഷിയുടെ പ്രാരംഭ പ്രവർത്തനങ്ങളും നടീലും പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ നടക്കുകയും തുടർന്നുള്ള പരിചരണങ്ങൾ ബാല മന്ദിരത്തിലെ കുട്ടികൾ ഏറ്റെടുത്ത് നടത്തുകയുമാണ്. _ എല്ല് പൊടി, വേപ്പിൻ പിണ്ണാക്ക്, ചാണകപ്പൊടി എന്നിവ അടിവളമായ് നൽകി വെണ്ട, പയർ, വഴുതിന, ചീര, പച്ചമുളക്, കാന്താരി, പൊട്ടിക്ക, പപ്പായ, മുരിങ്ങയ പച്ചക്കറിവിത്തുകളും തൈകളുമാണ് നട്ടത്.
കാർഷിക പ്രവർത്തനങ്ങൾക്ക് ശേഷം പൂങ്ങോട്ടും കാവ് സന്ദർശിച്ച് പ്ലാസ്റ്റിക്ക് പാഴ് സ്തുക്കൾ ശേഖരിച്ച് ശുചീകരണം നടത്തുകയും ചെയ്തു

September 21
12:53 2018

Write a Comment

Related News