SEED News

നീലംപേരൂരിലെ അന്നത്തെ അടുത്തറിഞ് കിടങ്ങന്നൂരിലെ സീഡ് സംഘം

ആറന്മുള: പൂരം നാളിൽ നീലംപേരൂർ തുള്ളിയൊഴിയാൻഒരുങ്ങി നിന്ന അന്നത്തെ കണ്ട അവരിൽ നിറഞ്ഞാടിയത്. അതിശയവും ആവേശവും. മരച്ചട്ടങ്ങളിൽ വാഴപ്പോളയും താമരയിലയും തെച്ചിപ്പൂവും ചേർത്ത ജീവനേകിയ ഈ കലാസൃഷ്ടിയെ അത്ഭുദത്തോടെയാണ് വിദ്യാർത്ഥികളുടെ സംഘം  മനസിലും ക്യാമറയിലും ഒപ്പിയെടുത്ത്. കരവിരുതിൽ തീരുന്ന പള്ളിയോടത്തിന്റെ നാട്ടിൽ നിന്നും കലയുടെ നാടായ നീലംപേരൊരിലേക്കുള്ള കിടങ്ങന്നൂർ എസ്.വി.ജി.വി.എച്.എസ്.എസ് സീഡ് സംഘത്തിന്റെ യാത്ര സാമ്നതകളേറെയുള്ള രണ്ടുസംസകാരങ്ങളുടെ സംഗമംകൂടിയായി. മാതൃഭൂമി  സീഡിന്റ പച്ചയെഴുതും വരയും പാട്ടും എന്ന പ്രവർത്തനനത്തോടനുബന്ധിച്ചായിരുന്നു ഇരുപന്തഞ്ചഅംഗ സംഘത്തിന്റെ പഠനയാത്ര. നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ  പ്രകൃതിയുടെ വർണക്കൂട്ടുകൊണ്ട് അന്നത്തെ അണിയിച്ചൊരുക്കുന്നത് കണ്ടത്. നിർമാണ രീതികൾ നാട്ടുകാലാകാരന്മാരായ അജയൻ, ശ്രീകുമാർ  എന്നിവർ വിശദീകരിച്ചു. ഡോ.ബി രവികുമാർ കാഴ്ചകൾക്കു പിന്നിലെ കഥകൾ സീഡ് പ്രവർത്തകർക്ക്  പറഞ്ഞേകൊടുത്തു. ജപ്പാനിൽ നിന്നെത്തിയ നോക് എന്ന വിദേശവനിതയും കുട്ടികൾക്കൊപ്പം കൂടി അധ്യാപകരായ ഗംഗാ, സുശീല, സീഡ് കോഡിനേറ്റർ ജ്യോതിഷ്‌ബാബു എന്നിവരും ജം ഓഫ് സീഡ് ആയിരുന്ന ശ്യം കൃഷ്ണൻ, സീഡ് റിപ്പോർട്ടർ ഗൗരി, എന്നിവർ യാത്രക്കെ നേതൃത്വത്തം നൽകി. 

September 21
12:53 2018

Write a Comment

Related News