SEED News

ചക്കുപള്ളം സെന്റ്.ഡൊമനിക് എൽ.പി സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ ബീ ൻ സിന്റ കന്നി വിളവെടുപ്പുമായി


ചക്കുപള്ളo: 
ഓണത്തിനു മുമ്പേ ഒരു മുറം പച്ചക്കറി വിളവെടുത്തു ചക്കുപള്ളം സെന്റ്.ഡൊമനിക് എൽ.പി.സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ. സ്കൂൾ മുറ്റത്തും, മഴ മറ കൃഷിയിലുമായി കുട്ടികൾ കൃഷി ചെയ്ത ബീ ൻ സിന്റ വിളവെടുപ്പാണ് ഇപ്പോൾ നടന്നത്. 10 കിലോ വിളവ് ലഭിച്ചു.
ഈ വർഷത്തെ ആദ്യത്തെ വിളവെടുപ്പു കൂടിയാണിത്. ഇതു കൂടാതെ കാബേജ്, ചീനി, തക്കാളി, പയർ, ബ്രോക്കോളി, കെയിൽ, കോവൽ, പാവൽ എന്നിവയും കൃഷി ചെയ്തിട്ടുണ്ട്. 
പ്രഥമാധ്യാപിക സിസ്റ്റർ.ലിൻസി തെരേസ്, സീഡ് അധ്യാപക കോ ഓർഡിനേറ്റർ സിസ്റ്റർ റോസമ്മ വർഗീസ്‌, സ്റ്റെഫി .എഫ് എന്നിവർ നേതൃത്വം നൽകുന്നു.

September 22
12:53 2018

Write a Comment

Related News