SEED News

എന്റോവ്മെന്റ് തുകകൾ ദുരിതാശ്വാസ നിധിയിലേക്ക് സമ്മാനിച്ച് അനേക് മാതൃകയായി

വാടാനപ്പള്ളി: തൃത്തല്ലൂർ യു.പി. സ്കൂളിലെ സീഡ് വിദ്യാർത്ഥി കോർഡിനേറ്റർ കെ.എം അനേകിനെ ഇനി മറ്റുള്ളവർക്കെല്ലാം മാതൃകയാക്കാം.
സ്കൂളിലെ ദുരിതബാധിതരായ കൂട്ടുകാർക്ക് സ്കൂൾ സിസ് ക്ലബ്ബ് അംഗങ്ങൾ അവശ്വസാധനങ്ങൾ തയ്യാറാക്കുമ്പോൾ വിദ്യാർത്ഥി കോർഡിനേറ്റർ ആയ അനേകിന്റെ മനസ്സിൽ ഒരു ആശയം ഉദിച്ചിരുന്നു.അത് സ്വകാര്യമായി അധ്യാപക കോർഡിനേറ്ററായ കെ.എസ് ദീപനോട് പങ്കുവെച്ചു. ഞാൻ എനിക്ക് ഈ സ്കൂളിൽ നിന്നും പഠനത്തിൽ ഒന്നാം സ്ഥാനം നേടി നേടിയെടുത്ത സമ്മാനത്തുക കളെല്ലാം സൂക്ഷിച്ച് വെച്ചിട്ടുണ്ട് ഞാനത് മുഖ്യമന്ത്രിക്ക് കൊടുക്കട്ടെ
വീട്ടിൽ സമ്മതം വാങ്ങി വരാൻ പറഞ്ഞ ദീപൻ മാഷിന് അടുത്ത ദിവസം ക്ലാസ് ടീച്ചർ പി.വി.ശ്രീജാ മൗസമി കൊണ്ടു കൊടുത്തത് സ്കൂളിൽ നിന്നും അനേകിന് സമ്മാനമായി കൊടുത്ത അതേ പൈസ കവറുകൾ.അതിൽ ഈ വർഷം ലഭിച്ച ആറാം ക്ലാസ്സിന്റെ സുമിതാഞ്ജു സ്മാരക അവാർഡ് തു ക യും സംസ്കൃതം എന്റോവ് മെന്റ് തുകയും ഉൾപ്പെട്ടിരുന്നു
അനേകിന്റെ ആഗ്രഹം വീട്ടിൽ അറിയിച്ചപ്പോൾ അമ്മയും അമ്മാവനും അവന് പിന്തുണയായി വന്നു.
കഴിഞ്ഞ ദിവസം സ്കൂൾ അസംബ്ലിയിൽ വെച്ച് സീഡ് കോർഡിനേറ്റർ കെ.എസ് ദീപന് വിദ്യാർത്ഥി കോർസിനേറ്റർ അനേക് തന്റെ സമ്മാനത്തുക ക ളായ  870 രൂപയുടെ കവറുകൾ നല്കി. ഹെഡ്മിസ്ട്രസ് സി.പി.ഷീജ ,PTA പ്രസിഡണ്ട് A A ജാഫർ എന്നിവർ അനേകിന്റെ പ്രവർത്തനത്തെ അനുമോദിച്ചു.
സീഡ് അധ്യാപികമാരായ പി.വി. ശ്രീജാ മൗസമി, വി പി ലത ,പി.കെ.ഷീബ, കെ.ജി റാണി പി. പി. ജ്യോതി എന്നിവർ പ്രസംഗിച്ചു.

September 22
12:53 2018

Write a Comment

Related News