SEED News

മത്സ്യത്തൊഴിലാളികളേയും കുട്ടിക്കർഷകനേയും സീഡ് ക്ലബ് ആദരിച്ചു

കലവൂർ: കുട്ടിക്കർഷകനേയും പ്രളയത്തിൽ രക്ഷാസൈന്യമായ മത്സ്യത്തൊഴിലാളികളേയും ചെട്ടികാട് ശ്രീചിത്തിരതിരുനാൾ മഹാരാജവിലാസം ഗവ. യു.പി. സ്‌ക്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് ആദരിച്ചു. സ്‌ക്കൂളിൽ നടന്ന ചടങ്ങിൽ സബ് കളക്ടർ വി.ആർ.കൃഷ്ണതേജയാണ് പൊന്നാട ആണിയിച്ച് ആദരിച്ചത്. സ്‌ക്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയും മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ ഏറ്റവുംമികച്ച കുട്ടിക്കർഷകനുള്ള പുരസ്കാര ജേതാവുമായ പി.ജെ.അഭിനെയും വിദ്യാർത്ഥികളുടെ രക്ഷാകർത്താക്കളായ മത്സ്യത്തൊഴിലാളികളെയുമാണ് ആദരിച്ചത്. മത്സ്യത്തൊഴിലാളിയായ പി.ടി.എ. പ്രസിഡന്റ് എൻ.ടി.സെബാസ്റ്റ്യനെ സബ്കളക്ടർ പ്രത്യേകമായി അഭിനന്ദിച്ചു. പ്രഥമാധ്യാപകൻ പി.ജി.വേണു, പി.റ്റി.എ. പ്രസിഡന്റ് എൻ.റ്റി.സെബാസ്റ്റ്യൻ, സ്റ്റാഫ് സെക്രട്ടറി ലിൻസി തോമസ്സ്, അധ്യാപകരായ ശാന്തിക, സജീന എന്നിവർ പ്രസംഗിച്ചു.

September 22
12:53 2018

Write a Comment

Related News