SEED News

ഗുരുക്കന്മാരെ ആദരിച്ച് സീഡ് ക്ലബ്ബിന്റെ അധ്യാപക ദിനാചരണം

ചാരുംമൂട്: ദേശീയ അധ്യാപകദിനത്തിൽ അധ്യാപകരെ ആദരിച്ച് ചാരുംമൂട് സെന്റ് മേരീസ് എൽ.പി.സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്. നന്മയുടെ അറിവുകൾ സമ്മാനിച്ച അധ്യാപകരെ ചടങ്ങിൽ അനുസ്മരിച്ചു. പൂർവ അധ്യാപിക മേരിക്കുട്ടിയെ പി.ടി.എ. പ്രസിഡന്റ് റാഫി രാമനാഥ് പൊന്നാട അണിയിച്ച് ആദരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ധന്യ അധ്യാപകദിന സന്ദേശം നൽകി. ജെ.റാഫേൽ, ഉഷാമ്മ, അഞ്ജുജോസ്, ഷൈനി തോമസ്, ചന്ദ്രു ജി.രാഗ് എന്നിവർ പ്രസംഗിച്ചു.  

September 22
12:53 2018

Write a Comment

Related News