SEED News

ജഫീഷിന് സംസ്ഥാന അധ്യാപക പുരസ്‌കാരം

ചാരുംമൂട്: വി.എച്ച്.എസ്.ഇ. വിഭാഗം കൊല്ലം മേഖലയിലെ സ്‌കൂളുകളിൽനിന്ന്‌ മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരത്തിന് ജെ.ജഫീഷ് അർഹനായി. കരകുളം ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ ഫിസിക്‌സ് അധ്യാപകനാണ്. താമരക്കുളം സ്വദേശിയാണ്.
ചുനക്കര ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപകനായിരിക്കെ ദീർഘകാലം മാതൃഭൂമി സീഡ് കോ-ഓർഡിനേറ്ററായിരുന്നു. ഇക്കാലയളവിൽ സീഡ് പുരസ്‌കാരങ്ങൾ സ്‌കൂളിന് ലഭിച്ചിരുന്നു. നാഷണൽ സർവീസ്‌സ്‌കീം ദേശീയ പുരസ്‌കാരം, അംബേദ്കർ എക്‌സലൻസി സർവീസ്  നാഷണൽ അവാർഡ് തുടങ്ങിയവയും നേടിയിട്ടുണ്ട്. എൻജിനീയറിഗ്‌ വിദ്യാർഥികൾക്കായുള്ള ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.താമരക്കുളം കല്ലൂർകിഴക്കത്തിൽ ജലീലിന്റെയും ജമീലയുടെയുടെയും മകനാണ്. ഭാര്യ: അഖില എം.ഹനീഫ്. മക്കൾ: ഫാത്തിമ, ഫഹിമ. 

September 22
12:53 2018

Write a Comment

Related News