SEED News

ഓസോൺ ദിനത്തിൽ പുന്നപ്ര യു.പി. സ്‌കൂളിൽ സൈക്കിൾ ക്ലബ്ബ് തുടങ്ങി

പുന്നപ്ര: ഓസോൺ പാളിക്ക്‌ സംരക്ഷണം നൽകുന്നതിനായുള്ള സന്ദേശം കുട്ടികൾക്ക് പകർന്ന് പുന്നപ്ര യു.പി. സ്‌കൂളിൽ ഓസോൺ ദിനം ആചരിച്ചു.  മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ഫലവൃക്ഷത്തോട്ടം ആരംഭിക്കുന്നതിന് തുടക്കമായി സ്‌കൂൾ അങ്കണത്തിൽ ഫലവൃക്ഷത്തൈകൾ നട്ടു.  കുട്ടികളുടെ സൈക്കിൾ ക്ലബ്ബും പ്രവർത്തനം തുടങ്ങി. ഹരിതകേരളം ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്.രാജേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് സുധീർ അധ്യക്ഷനായി. പ്രഥമാധ്യാപിക ആർ.ഗീത, സ്റ്റാഫ് സെക്രട്ടറി കെ.ശ്രീകല, സ്‌കൂൾ സീഡ് കോ-ഓർഡിനേറ്റർ വിനോദ് രാജൻ എന്നിവർ പ്രസംഗിച്ചു. അന്തരീക്ഷമലിനീകരണം കുറയ്ക്കുകയെന്ന സന്ദേശം പകരുന്ന സൈക്കിൾ ക്ലബ്ബിൽ 250-ലധികം കുട്ടികൾ അംഗങ്ങളാണ്‌.

September 22
12:53 2018

Write a Comment

Related News