SEED News

ചെട്ടികാട് സ്‌കൂളിൽ ജൈവപച്ചക്കറിത്തോട്ടം

കലവൂർ: ചെട്ടികാട് ശ്രീചിത്തിരതിരുനാൾ മഹാരാജവിലാസം ഗവ. യൂ.പി. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് കുട്ടികൾ ജൈവപച്ചക്കറി കൃഷിയും ഔഷധസസ്യത്തോട്ടവും ആരംഭിച്ചു. സ്‌കൂൾ മുറ്റത്ത് നടത്തുന്ന കൃഷിതോട്ടത്തിന്റെ ഉദ്ഘാടനം മാരാരിക്കുളം തെക്ക് പഞ്ചായത്ത്‌ കൃഷി ഓഫീസർ ജിഷമോൾ നിർവഹിച്ചു. നൂറ്് ഗ്രോബാഗുകളിലായി വെണ്ട, തക്കാളി, പാവൽ, വഴുതന, പടവലം തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ കൃഷിചെയ്യുന്നത്. ദേവതാരു, തിപ്പല്ലി, പനിനീർക്കൂർക്ക, ആടലോടകം തുടങ്ങിയ ഔഷധസസ്യങ്ങളാണ് തോട്ടത്തിലുള്ളത്. ക്ലാസ് സമയത്തിന് മുൻപും ശേഷവും സീഡ് ക്ലബ്ബിലെ കുട്ടികൾ തന്നെയാണ് ഇവ പരിപാലിക്കുന്നത്. സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയും മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ ഏറ്റവുംനല്ല കുട്ടികർഷകനുള്ള പുരസ്‌കാരജേതാവുമായ അഭിനാണ് കൃഷിക്ക് ആവശ്യമായ ഏല്ലാവിധസഹായങ്ങളും ചെയ്യുന്നത്. ഓസോൺ ദിനാചരണത്തിന്റെഭാഗമായി സഹപാഠിക്കൊരു തുളസിത്തൈ പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ചടങ്ങിൽ ഹെഡ്മാസ്റ്റർ പി.ജി.വേണു ആധ്യക്ഷ്യം വഹിച്ചു. സിഡ് കോർഡിനേറ്റർ ആർ.അർച്ചന, അധ്യാപകരായ ലിൻസിതോമസ്, ബിന്ദുമോൾ തുടങ്ങിയവർ സംസാരിച്ചു.   

September 22
12:53 2018

Write a Comment

Related News