SEED News

ചത്തിയറ വി.എച്ച്.എസ്.എസിൽ 'കൃഷിയിടത്തിലേക്ക്' പദ്ധതി തുടങ്ങി

ചാരുംമൂട്: ചത്തിയറ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ സഞ്ജീവനി സീഡ് ക്ലബ്ബ്‌ 'കൃഷിയിടത്തിലേക്ക്' പദ്ധതിക്ക് തുടക്കം കുറിച്ചു. താമരക്കുളം പഞ്ചായത്തിലെ 17 വാർഡുകളിലെയും ഓരോ കർഷകരെ സീഡ് ക്ലബ്ബ് അംഗങ്ങൾ നേരിൽ കാണും. കർഷകരുടെ കൃഷി അനുഭവങ്ങൾ പങ്കുവയ്ക്കുക, കൃഷി സംബന്ധമായ അറിവുകൾ സാമ്പാദിക്കുക തുടങ്ങിയവയാണ് പദ്ധതി ലക്ഷ്യം. പഞ്ചായത്തിലെ 15-ാം വാർഡിലെ കർഷകനായ വിജയൻ പിള്ളയേയാണ് ആദ്യം സന്ദർശിച്ചത്. മൂന്ന് മണിക്കൂറോളം അവിടെ ചെലവഴിച്ചു. വിവിധ ഇനം വിളകൾ, കൃഷിരീതികൾ ജൈവവള നിർമാണം എന്നിവ പരിചയപ്പെട്ടു. 'മാതൃഭൂമി' സീഡിന്റെ ജില്ലാതല ചുമതലയുള്ള അമൃത സെബാസ്റ്റ്യൻ, സ്കൂൾ മാനേജർ രുക്‌മിണിയമ്മ, പ്രിൻസിപ്പൽ കെ.എൻ.ഗോപാലകൃഷ്ണൻ, ഹെഡ്മാസ്റ്റർ ജി.വേണു, പി.ടി.എ. പ്രസിഡന്റ് എസ്.ജമാൽ, സീഡ് കോ-ഓർഡിനേറ്റർ ബീഗം കെ.രഹ്‌ന, ബി.സിന്ധു, എം.ജയശ്രീ, ടി.ശ്രീദേവിയമ്മ, എസ്.റീന തുടങ്ങിയവർ പങ്കെടുത്തു.    

September 22
12:53 2018

Write a Comment

Related News