SEED News

ഫ്ളാഷ്‌മോബുമായി സീഡ് ക്ലബ്ബ്‌

ചാരുംമൂട്: ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ചത്തിയറ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി സഞ്ജീവനി സീഡ് ക്ലബ്ബ്‌ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ളാഷ്‌മോബ് കൗതുക കാഴ്ചയായി. ഓസോൺ സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഫ്ളാഷ് മോബ് അവതരണം. താമരക്കുളം പഞ്ചായത്ത് ജങ്ഷൻ, ചത്തിയറ സ്‌കൂൾ ഓഡിറ്റോറിയം, താമരക്കുളം മാർക്കറ്റ് ജങ്ഷൻ എന്നിവിടങ്ങളിൽ പരിപാടി അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.ഗീത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലാം, സ്‌കൂൾ മാനേജർ രുക്‌മിണിയമ്മ, പ്രിൻസിപ്പൽ കെ.എൻ.ഗോപാലകൃഷ്ണൻ, ഹെഡ്മാസ്റ്റർ ജി.വേണു, പി.ടി.എ. പ്രസിഡന്റ് എസ്.ജമാൽ, സീഡ് കോ-ഓർഡിനേറ്റർ ബീഗം കെ.രഹ്‌ന, അധ്യാപകരായ അശോക് കുമാർ, ശിവപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.  

September 22
12:53 2018

Write a Comment

Related News