SEED News

നാഗലശ്ശേരി ഹൈസ്‌കൂളിൽ 'ഊണൊരുക്കാം' പദ്ധതി

  
കൂറ്റനാട്: നാഗലശ്ശേരി ഗവ. ഹൈസ്‌കൂളിലെ കാർഷിക ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ സ്കൂളിൽത്തന്നെ കൃഷിചെയ്യുന്ന 'ഊണൊരുക്കാം' പദ്ധതി തുടങ്ങി. 
വാർഡംഗം മണികണ്ഠൻ ഉദ്ഘാടനംചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് സുരേഷ് ബാബുവിന്റെ മേൽനോട്ടത്തിൽ സ്കൂളിലെ ആർ.എം.എസ്.എ. കെട്ടിടത്തിന്റെ ടെറസ്സിലാണ് കൃഷി.
 ഇരുനൂറോളം ഗ്രോബാഗുകളിലായി വഴുതന, വെണ്ട, പച്ചമുളക്, തക്കാളി തുടങ്ങിയവയുടെ തൈകൾ നട്ടു. തുള്ളിനനയിലൂടെയാണ് ജലസേചനം. പ്രധാനാധ്യാപിക പി. സുധ, പി.ടി.എ. പ്രസിഡന്റ്‌ ഷംസുദ്ദീൻ, അധ്യാപകർ, കാർഷിക ക്ലബ്ബിലെ കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.

September 25
12:53 2018

Write a Comment

Related News