SEED News

ഓസോൺ ദിനാചരണറാലി

 
 പള്ളിക്കുന്ന് പയ്യനെടം എ.യു.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ നടത്തിയ റാലി  
പള്ളിക്കുന്ന്: പയ്യനെടം എ.യു.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ്, സയൻസ്, പരിസ്ഥിതി ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓസോൺദിനം ആചരിച്ചു.
 പ്രധാനാധ്യാപിക കെ.എ. രാധിക ഉദ്ഘാടനംചെയ്തു. പ്രതീകാത്മകമായി കുടചൂടിയ കുട്ടികൾ ഓസോൺ സംരക്ഷണസന്ദേശങ്ങളടങ്ങിയ പ്ളക്കാർഡുകളുമായി പള്ളിക്കുന്നിൽ ജാഥ നടത്തി. അങ്ങാടിയിൽ സന്ദേശപോസ്റ്ററുകൾ സ്ഥാപിച്ചു. 
ഓസോൺ മൂലയൊരുക്കൽ, സ്കിറ്റ്, ഗാനാലാപനം, പ്രദർശനം എന്നിവ നടന്നു.  
അധ്യാപകരായ പി.കെ. ഷാഹിന, എ. റബീന, എം. സാലിമ, എൻ. ജാസ്മിൻ, സി. പ്രസീത, എ. അമ്മു, എൻ. ഹംസ, പി. ഖദീജ തുടങ്ങിയവർ നേതൃത്വം നൽകി. 

September 25
12:53 2018

Write a Comment

Related News