SEED News

എബനേസർ ഹയർ സെക്കൻഡറിയിൽ കുട്ടിവനം പദ്ധതി തുടങ്ങി.

മൂവാറ്റുപുഴ: മാതൃഭൂമി സീഡ് ഹരിത കേരളം മിഷൻ ഹരിതോത്സവത്തിന്റെ ഭാഗമായി വീട്ടൂർ എബനേസർ ഹയർ സെക്കൻഡറിയിൽ ഓസോൺ ദിനാചരണം നടത്തി. ഓസോൺ ദിനാചരണ ബോധവത്കരണ പ്രദർശനവും നടത്തി. ഓസോൺ പാളിയുടെ സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് ഊർജ്ജതന്ത്ര അധ്യാപകൻ ജോസഫ് വർഗ്ഗീസ് ക്ലാസ്സെടുത്തു. 'ആഗോളതാപനത്തിന് മരമാണ് മറുപടി' എന്ന സന്ദേശവുമായി നടപ്പാക്കുന്ന കുട്ടിവനം പദ്ധതി പി.ടി.എ പ്രസിഡന്റ് എം.ടി.ജോയി സ്‌കൂൾ വളപ്പിൽ പ്ലാവിൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. മാതൃസംഗമം പ്രസിഡന്റ് ജോളി റെജി, പ്രിൻസിപ്പൽ അനിത.കെ.നായർ, ജിസി മാത്യു, സീഡ് കോഡിനേറ്റർ സജിത.പി.എസ്, പ്രീജ്ത് ഒ.കുമാർ എന്നിവർ സംസാരിച്ചു. 

September 25
12:53 2018

Write a Comment

Related News