SEED News

മഴക്കെടുതിയിലും തളരാതെ കര്‍മ്മനിരതരായ സീഡ് ക്ലബ് അംഗങ്ങൾ

രാജകുമാരി : 
മഴക്കെടുതികളിൽ  തളരാതെ  കര്‍മ്മനിരതരായി രാജകുമാരി  ഹോളി ക്യുൻസ് യു പി സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ. സ്കൂൾ മുറ്റത്തെ പടത കൊണ്ട് തീർത്ത പാടത്ത് നെൽക്കൃഷി ചെയ്താണ് കുട്ടികൾ മാതൃകയാവുന്നത്. 
 കളപറിക്കലും  വളപ്രയോഗവും  കുട്ടികൾ തന്നെ  ചെയ്യുന്നു. 

 സീഡ്  ക്ലബ്ബിന്റെ  നേതൃത്വത്തിൽ  ‘സഹപാഠിക്കൊരു കുഞ്ഞാട് ' എന്ന പേരിൽ  ആടു വിതരണം  നടത്തി. പ്രത്യേക മാനദണ്ഡമനുസരിച്ച് 
തിരഞ്ഞെടുക്കപെടുന്ന  കുട്ടികൾക്കാണ്  നാലുമാസം  
പ്രായമുള്ള ആട്ടിന്‍ കുട്ടികളെ വിതരണം ചെയ്തത്.ഈ പദ്ധതിയിൽ 
അംഗങ്ങളായ കുട്ടികൾ  ആടിനെ  വളർത്തി  സംരക്ഷിച്ച് അതിന്റെ  ആദ്യത്തെ 
രണ്ടു ആട്ടിന്‍ കുട്ടികളെ  സ്കൂളിന്  തിരിച്ചുനൽകുന്നത് വഴി ഈ പദ്ധതിയിൽ 
കൂടുതൽ കുട്ടികളെ  ഉൾപ്പെടുത്താൻ സാധിക്കും എന്നതാണ് ഈ പദ്ധതിയുടെ 
പ്രത്യേകത. കുട്ടികളിൽ സഹജീവികളോടുള്ള സ്നേഹവും  കരുതലും 
പരസ്പരം സഹായിക്കുവാനുള്ള   നല്ലമനസ്സും  ഉണ്ടാകുവാന്‍ ഈ പദ്ധതി 
സഹായിക്കുന്നു. സ്കൂൾ  ഹെഡ്മിസ്ട്രസ് സി.ജെസ്സി ജോസഫ്‌, സീഡ്  കോർഡിനേറ്റർ സോണിയ ജോബ്‌ അധ്യാപകരായ മിഥുൻ ജോൺ, സെബിൻ കെ മാത്യു,  പ്രിൻസി ആഗസ്തി,  പി ടി എ പ്രസിഡന്റ്‌ ശ്രീ ബിജു പെരിയപ്പിള്ളിൽ എന്നിവർ ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നു.

September 26
12:53 2018

Write a Comment

Related News