SEED News

നാട്ടുമാവിൻ തൈകൾ യാത്രക്കാർക്ക് വിതരണം ചെയ്തു



തൃശൂര്‍ പടിഞ്ഞാറെകോട്ട സെന്റ് ആന്‍സ് കോണ്‍വെന്‍റ് ഗേള്‍സ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾ മുന്നൂറോളം  നാട്ടുമാവിൻ തൈകൾ തൃശൂർ റയില്‍വേ സ്റ്റേഷനിൽ യാത്രക്കാർക്ക് വിതരണം ചെയ്തു.മാതൃഭൂമി സീഡ് നാട്ടുമാവിൻ ചുവട്ടിൽ  പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.കേരളത്തിന്റെ കൃഷിയെ പ്രളയം തകർത്ത ഈ സാഹചര്യത്തിൽ നാട്ടുമാവിൻ തൈകൾ കേരളത്തിന്റെ  അങ്ങോളം ഇങ്ങോളം എത്തിക്കുക  എന്ന ലക്ഷ്യമായാണ് പരിപാടി സംഘടിപ്പിച്ചത്.തൃശൂർ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ കെ. ആർ.ജയകുമാർ പരിപാടി ഉത്‌ഘാടനം ചെയ്‌തു . ഹെഡ്മിസ്ട്രസ് സി.പവിത്ര , സീ‍ഡ് കോര്‍ഡിനേറ്റര്‍ സിംല മാഞ്ഞൂരാന്‍,ലിംസി അലക്സ് എന്നിവർ   പദ്ധതിക്ക് നേതൃത്വം നൽകി 


September 28
12:53 2018

Write a Comment

Related News