SEED News

"വ്യത്തിയാകുക വൃത്തിയാക്കുക " സന്ദേശവുമായി സീഡ് സംഘം

അംഗൻവാടികളിലെ കൊച്ചു കുരുന്നുകൾക്കു മുന്നിൽ "വൃത്തിയാകുക വൃത്തിയാക്കുക " സന്ദേശവുമായി പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലെ സീഡ് സംഘമെത്തി. കൊച്ചു കുരുന്നുകളെ കൂടെകൂട്ടി അവരുടെ അംഗൻവാടി പരിസരം വൃത്തിയാക്കി കാണിച്ചു.വൃത്തിയുടെ പ്രാധാന്യം കഥകളിലൂടെ പറഞ്ഞു കൊടുത്തു,ചുമരുകളിൽ ശുചിത്വപോസ്റ്ററുകൾ പതിച്ചു, കൊച്ചു' കൂട്ടുകാർക്ക് പെൻസിലും ചിത്രകഥകളും മധുരവും നൽകി അംഗൻവാടി ടീച്ചർമാർക്ക് ക്ലീനിങ്ങ് സാമഗ്രികളും നൽകി.സ്വച്ഛതാ ഹി സേവാ പരിപാടിയുടെ ഭാഗമായി അടാട്ട് ഗ്രാമപഞ്ചായത്തുമായി സഹകരിച്ചു സ്ക്കൂൾ സീഡ് ക്ലബ്ബ്  പഞ്ചായത്തിലെ പാരീക്കാട് കോളനി അംഗൻ വാടി, വില്ലുപാറ അംഗൻ വാടി, വിവേകാനന്ദ അംഗൻവാടി എന്നിവിടങ്ങളിൽ ശുചീകരണവും കുട്ടികളിൽ ശുചിത്വ ബോധവൽക്കരണവും നടത്തുകയായിരുന്നു, പരിപാടികളുടെ ഉൽഘാടനം അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എൻ ജയചന്ദ്രൻ നിർവ്വഹിച്ചു, ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി സദ്ഭഭവാനന്ദ ശുചിത്വോ ഉപകരണങ്ങൾ വിതരണം ചെയ്തു, അടാട്ട്മ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശോഭ,ഗ്രാമ പഞ്ചായത്ത് മെമ്പർ ശൈലജ ശ്രീനിവാസൻ, ഹെഡ്മാസ്റ്റർ വി, എസ് ഹരികുമാർ സീഡ് കോഡിനേറ്റർ എം.എസ് രാജേഷ്. അധ്യാപകരായ നിഖിൽ ചീരോത്ത്, കെ എസ് ഗീത എന്നിവർ പങ്കെടുത്തു

September 28
12:53 2018

Write a Comment

Related News